ഐഎസ്ആർഓ ചാരക്കേസ് ഗൂഢാലോചന; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി; സ്വാഗതം ചെയ്ത് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ

single-img
15 April 2021

ഐഎസ്ആർഓ ചാരക്കേസ് ഗൂഢാലോചന സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്.

ചാരക്കേസ് കെട്ടിചമച്ചതാണോയെന്നും,  കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ചോ എന്നതും അന്വേഷിക്കും. മൂന്നുമാസത്തിനകം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

സിബിഐയ്ക്ക് അന്വേഷണത്തിനായുള്ള സുപ്രീംകോടതി നിർദേശത്തെ സ്വാഗതം ചെയ്യുന്നതായി ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. സിബിഐ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണം. അന്വേഷണം നടത്തി അതിലെ കണ്ടെത്തലുകളിൽ നടപടി സ്വീകരിക്കുമ്പോഴേ നീതി കിട്ടി എന്നു പറയാൻ കഴിയൂ എന്നും നമ്പി നാരായണൻ പറഞ്ഞു.

കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യ സുപ്രീംകോടതി റിപ്പോർട്ടിലും സിബിഐ റിപ്പോർട്ടിലും പറഞ്ഞിട്ടുണ്ട്. ആര് കെട്ടിച്ചമച്ചതാണ് എന്നാണ് അറിയേണ്ടത്. ഒരാളോ രണ്ടാളോ അതിൽകൂടുതലോ ആളുകൾ ഇതിനു പിന്നിലുണ്ടാകും. ഐബി ആളുകളും ഇതിൽ പങ്കാളികളാണ്. വിവാദം വന്നതോടെ ക്രയോജനിക് പദ്ധതിയിൽ രാജ്യം പിന്നിലായതായി നമ്പി നാരായണൻ പറഞ്ഞു. 1999ൽ ശരിയാകേണ്ട പദ്ധതി 2014ൽ ആണ് ശരിയായതെന്നും അദ്ദേഹം പറഞ്ഞു.

Content Summary : ISRO spy case conspiracy, Supreme Court orders CBI probe