സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവക്കുന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമില്ല

single-img
14 April 2021

പരീക്ഷകള്‍ മാറ്റിവയ്ക്കുന്ന കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍ നടത്തേണ്ടെന്ന ധാരണയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയവും സിബിഎസ്ഇയും തമ്മില്‍ ഇക്കാര്യത്തില്‍ നടന്ന ഉന്നതതല ആശയ വിനിമയത്തെ തുടര്‍ന്നാണ് തിരുമാനം. കൊവിഡ് സാഹചര്യം സങ്കീര്‍ണമായതിനാല്‍ പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ടിവരും എന്ന നിഗമനമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിനുള്ളത്.

പരീക്ഷ തീയതിക്ക് ഇനിയും സമയം ഉണ്ടെന്നതിനാല്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം സിബിഎഎസ്ഇയ്ക്ക് തിരക്കിട്ട് നല്കില്ല. സിബിഎസ്ഇ പരീക്ഷ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെത്തി. പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിന് കത്ത് അയച്ചു. കൊവിഡ് സാഹചര്യത്തില്‍ പരീക്ഷാ നടപടികളുമായി മുന്നോട്ട് പോകുന്നത് ആശങ്കജനകമാണെന്ന് കെജ്രിവാള്‍ കത്തില്‍ അഭിപ്രായപ്പെട്ടു. പരീക്ഷകള്‍ നടത്താനുള്ള തിരുമാനം പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടി ഗുരുതരമാകുമെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ മുന്നറിയിപ്പ്.