ജയറാം- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ നായികയായി മീര ജാസ്മിന്‍ എത്തുന്നു

13 April 2021

തന്റെ ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സൂപ്പർ താരം ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിനാണ് നായിക. ഫഹദ് നായകനായ ‘ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
ഇന്നസെന്‍റ്, ശ്രീനിവാസൻ, സിദ്ദിഖ്, ഞാൻ പ്രകാശൻ ഫെയിം ദേവിക സഞ്ജയ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് രചന.