ലോകായുക്ത ഉത്തരവിന്റെ സാധ്യത ചോദ്യം ചെത് ഹൈകോടതിയിൽ ഹർജി നൽകി കെ.​ടി. ജ​ലീ​ൽ; കേസ് കോടതി നാളെ പരിഗണിക്കും

single-img
12 April 2021

ബ​ന്ധു​നി​യ​മ​ന​ത്തി​ലെ ലോ​കാ​യു​ക്ത വിധിക്കെതിരെ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഹൈകോടതിയിൽ റിട്ട് ഹര്‍ജി നല്‍കി. സ്വജനപക്ഷപാതം നടത്തിയെന്ന വിധി റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഉത്തരവിന്റെ സാധ്യത ചോദ്യം ചെയ്താണ് ഹർജി. ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് ഹർജി നാളെ പരിഗണിക്കും.

അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യ കെ ടി ജ​ലീ​ൽ മ​ന്ത്രി​സ്​​ഥാ​ന​ത്ത്​ തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നാണ് ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ സി​റി​യ​ക് തോ​മ​സ്, ഉ​പ​ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ ഹാ​റൂ​ൺ അ​ൽ റ​ഷീ​ദ്​ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച്​ വി​ധി​ച്ചത്.

അതേസമയം ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി.ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവ് ഇന്നു സര്‍ക്കാരിനു കൈമാറും. പ്രത്യേക ദൂതന്‍ വഴിയാകും മുഖ്യമന്ത്രിയുടെ ഓഫിസിനു ഉത്തരവ് കൈമാറുക. ഉത്തരവ് ലഭിച്ചുകഴിഞ്ഞ് മുഖ്യമന്ത്രി നടപടിയെടുക്കാതിരുന്നാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നാണ് പരാതിക്കാര്‍ അറിയിച്ചത്.

ബ​ന്ധു​വാ​യ കെ.​ടി. അ​ദീ​ബി​നെ മ​ന്ത്രി ജ​ലീ​ൽ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രാ​യി വ​ഴി​വി​ട്ട രീ​തി​യി​ൽ നി​യ​മി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി മ​ല​പ്പു​റം സ്വ​ദേ​ശി വി.​കെ. മു​ഹ​മ്മ​ദ്​ ഷാ​ഫി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലായിരുന്നു വിധി.