യുപിയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

single-img
12 April 2021
Temple priest child rape karnataka

യുപിയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി . സംസ്ഥാനത്തെ ബദായു ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. തന്റെ കുടുംബത്തോടൊപ്പം ഗോതമ്പ് ശേഖരിക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഇതേ പാടത്ത് ഒളിച്ചിരുന്ന അക്രമി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ അക്രമി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

പെൺകുട്ടിയെ കാണാതായതോടെ കുടുംബം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്നും അക്രമിയെയും കുടുംബം പിടികൂടി. പ്രതി ഉത്തരാഖണ്ഡ് സ്വദേശിയാണ്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം നിലവിൽ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.