ഒമാനില്‍ രാത്രിയാത്രാ വിലക്ക് നിലവില്‍ വന്നു

single-img
29 March 2021

കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച രാത്രിയാത്രാ വിലക്ക് ഒമാനില്‍ നിലവില്‍ വന്നു. ഏപ്രില്‍ എട്ട് വരെയുള്ള പത്ത് ദിവസ കാലയളവിലാണ് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവുക. ഒമാനില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും. വാഹന സഞ്ചാരത്തിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവുണ്ടാവുക. രാത്രിയാത്രാ വിലക്ക് കണക്കിലെടുത്ത് മുവാസലാത്ത് ബസ് സര്‍വീസുകളുടെ സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലേക്ക് പോകുന്നവരും വന്നിറങ്ങുന്നവരും യാത്രയ്ക്ക് ഇളവ് ലഭിക്കും. യാത്രക്കാരെ കൊണ്ടുവിടാനും സ്വീകരിക്കാന്‍ പോകുന്നതിനും ഒരാള്‍ക്ക് ഒപ്പം പോകാനും അനുമതിയുണ്ടാകും.

ലോക്ഡൗണ്‍ മുന്‍നിര്‍ത്തി വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തന സമയം ക്രമീകരിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് ഗവര്‍ണറ്റേുകള്‍ക്ക് ഉള്ളിലടക്കം വിവിധ പ്രദേശങ്ങളില്‍ റോയല്‍ ഒമാന്‍ പൊലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചെക്ക്‌പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.