ഗുജറാത്തില്‍ കൊവിഡ് വ്യാപനം ; ശേഷിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും

single-img
16 March 2021

ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ധന്‍രാജ് നത്വാനിയാണ് ഇക്കാര്യം അറിയിച്ചത്.
അഹ്‌മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് 60,000ഓളം ആളുകളാണ് സ്റ്റേഡിയത്തിലെത്തിയത്.മാര്‍ച്ച് 16, 18, 20 തീയതികളില്‍ അഹ്‌മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ടി-20കള്‍ കാണികള്‍ ഉണ്ടാവില്ല. ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കും.കോംപ്ലിമെന്ററി ടിക്കറ്റുകള്‍ നല്‍കിയവര്‍ സ്റ്റേഡിയത്തില്‍ വരരുതെന്ന് ധന്‍രാജ് നത്വാനി പറഞ്ഞു.സ്റ്റേഡിയത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആരാധകരെ പ്രവേശിപ്പിച്ചതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്

വൈറസ് പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ആരാധകരുടെയും മറ്റുള്ളവരെയും ആരോഗ്യത്തിന് ബിസിസിഐ പരിഗണന നല്‍കുന്നുണ്ടെന്നും ജയ് ഷാ പ്രതികരിച്ചു.