രചന നാരായണന്‍കുട്ടിക്ക് ഇനി പുതിയ ജോലി ‘ ട്രാന്‍സ്‌ലേറ്റര്‍’

single-img
26 February 2021

താന്‍ ഒരു പുതിയ ജോലി ആരംഭിച്ച വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് നടി രചന നാരായണന്‍കുട്ടി. ട്രാന്‍സ്‌ലേറ്റര്‍ എന്ന നിലയില്‍ മലയാളം ഡോക്യുമെന്ററി ഫിലിമിനായി സബ്‌ടൈറ്റിലുകള്‍ ഒരുക്കുകയാണ് രചന ഇപ്പോള്‍ ചെയ്യുന്നത്.

”ട്രാന്‍സ്‌ലേറ്റര്‍’ എന്ന നിലയില്‍ ഞാന്‍ പുതിയ ജോലി ആരംഭിച്ചു. ഒരു മലയാളം ഡോക്യുമെന്ററി ഫിലിമിന് സബ്‌ടൈറ്റിലിംഗ് ഒരു ശ്രമകരമായ ജോലിയാണ്, ഈ പ്രവൃത്തി തുടരുന്നതിനിടയില്‍ ഞാന്‍ സിനിമയില്‍ പൂര്‍ണമായും മുഴുകി. നാം കാണുന്ന/ കേള്‍ക്കുന്ന പ്രമേയത്തിന്റെ സത്വ നിലനിര്‍ത്തി കൊണ്ട് തന്നെ പ്രസ്താവനകളും പ്രസംഗങ്ങളും വിവര്‍ത്തനം ചെയ്യാന്‍ ഇതെന്നെ സഹായിച്ചു” രചന എഴുതി.

തന്നെ പൂര്‍ണ്ണമായും വിശ്വസിച്ച് ഇതിനായുള്ള അവസരം നല്‍കിയതിന് വിനോദ് മങ്കര ഉള്‍പ്പടെയുള്ളവര്‍ക്ക് രചന നന്ദിയും അറിയിക്കുന്നുണ്ട്.

https://www.instagram.com/p/CLt5UeFhlYj/?utm_source=ig_embed