ബാബാ രാംദേവിന്റെ ‘കൊറോണി’ലിന്റെ വില്‍പ്പന തടഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍

single-img
23 February 2021

കൊവിഡിനുള്ള ഫലപ്രദമായ മരുന്നാണെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന്റെ വില്‍പ്പന സംസ്ഥാനത്ത് തടഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍. മരുന്ന് ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉപയോഗപ്രദമാണെന്ന രേഖകള്‍ തെളിയിക്കാത്ത പക്ഷം കൊറോണില്‍ വില്‍പ്പന സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.

പതഞ്ജലിയുടെ മരുന്നിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കൊവിഡിനിനെതിരെ പതഞ്ഞളിയുടെ മരുന്ന് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന ലോകാരോഗ്യ സംഘടനയുടെയോ, ഐഎംഎയുടെയോ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മാത്രമേ മഹാരാഷ്ട്രയില്‍ കൊറോണില്‍ വില്‍പ്പന അനുവദിക്കുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.