അപ്രതീക്ഷിത യാത്രാ വിലക്കിൽ വലയുന്ന യാത്രക്കാർക്ക് ഫുജൈറയിൽ സഹായഹസ്തവുമായി മലയാളി വ്യവസായി സജി ചെറിയാൻ

single-img
12 February 2021

സൗദി അറേബ്യ കുവൈത്ത് യാത്രാവിലക്ക് മൂലം വലയുന്ന മലയാളികൾക്ക് സാന്ത്വനം പകരാൻ വ്യക്തികളും കൂട്ടായ്മകളും രംഗത്ത്.
യുഎഇയെ ഇടത്താവളമാക്കി സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും പുറപ്പെടാനിരുന്ന യാത്രക്കാരെ വലക്കുന്നതാണ് അപ്രതീക്ഷിത യാത്രാ വിലക്ക്. അപ്രതീക്ഷിതമായി നീളുന്ന യാത്രാ വിലക്കിനെ തുടർന്ന് വലയുന്ന യാത്രക്കാർക്ക് താൽക്കാലിക താമസവും ഭക്ഷണവും ഒരുക്കുന്നതിന് പുറമേ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റെടുത്ത് നൽകുന്നതിനും ചിലർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

സാമ്പത്തികമായി ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ഫുജൈറയിൽ എന്ത് സഹായം വേണമെങ്കിലും ചെയ്യാൻ തയ്യാറാണെന്ന് പ്രമുഖ മലയാളി വ്യവസായി സജി ചെറിയാൻ അറിയിച്ചു. എത്രപേർക്ക് വേണമെങ്കിലും താമസസൗകര്യവും ഭാക്ഷണവും ഒരുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 21 വരെയാണ് കുവൈത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാൽ സൗദിയിൽ ആകട്ടെ അനിശ്ചിതകാലത്തേക്ക് ആണ് 20 രാജ്യങ്ങൾക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.