ബിജെപി അധികാരത്തിൽ വന്നാൽ കേരളത്തിലെ ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കും: കെ സുരേന്ദ്രൻ

single-img
11 February 2021
K surendran BJP temple

ബിജെപി അധികാരത്തിൽ വന്നാൽ കേരളത്തിലെ ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ( K Surendran). ദേവസ്വം ബോർഡുകളെ രാഷ്ട്രീയമുക്തമാക്കാൻ സിപിഎം തയ്യാറുണ്ടോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. നേമം മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് പിണറായി സർക്കാർ തുരങ്കം വെയ്ക്കുന്നുവെന്നാരോപിച്ച് ഒ രാജഗോപാൽ എംഎൽഎ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

“വിശ്വാസികളുടെ കാര്യത്തിൽ മലക്കം മറിയുന്ന സിപിഎമ്മിനോടും വിശ്വാസികൾക്കായി മുതലക്കണ്ണീരൊഴുക്കുന്ന കോൺഗ്രസിനോടും ഞാൻ ചോദിക്കുന്നു. അമ്പലങ്ങളുടെ ഭൂമി തിരിച്ചുകൊടുക്കാൻ തയ്യാറുണ്ടോ? കേരളത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ നിന്നും നിങ്ങൾ തട്ടിയെടുത്ത പതിനായിരക്കണക്കിൻ ഏക്കർ ഭൂമിയുണ്ട്. ഇതെല്ലാം തിരിച്ചുകൊടുക്കാൻ നിങ്ങൾ തയ്യാറുണ്ടോ? ”

കെ സുരേന്ദ്രൻ ചോദിച്ചു.

അമ്പലത്തിൻ്റെ ഭൂമിയെടുത്ത് വായനശാലയ്ക്ക് കൊടുത്തിട്ട് അത് പാർട്ടിയോഫീസ് ആക്കിമാറ്റുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെ ഭൂമി അന്യാധീനപ്പെട്ടെന്നും തങ്ങൾ അധികാരത്തിൽ വന്നാൽ ഈ ഭൂമിയെല്ലാം തിരിച്ചുപിടിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ ദേവസ്വം ബോർഡിനെ രാഷ്ട്രീയമുക്തമാക്കുമെന്നും സുരേന്ദ്രൻ പ്രഖ്യാപിച്ചു.

ശബരിമലയിൽ ആക്രിസാധനങ്ങൾ എടുത്തുകൊണ്ടുപോകാൻ കരാറെടുത്തയാൾക്ക് ശബരിമലയിലെ ഒരുപാട് വിലപ്പെട്ട സാധനങ്ങളും കൊണ്ടുപോകാൻ അനുവാദം ലഭിച്ചെന്നും സുരേന്ദ്രൻ ആരോപിച്ചു.

BJP will reclaim the lost lands of temples in Kerala if in power: K Surendran