കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു; പിരിച്ചുവിടണമെന്ന് കെ സുരേന്ദ്രൻ

single-img
8 February 2021

കമ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചു വിട്ട് അതിന്റെ നേതാക്കള്‍ കാശിക്ക് പോകണമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാന ആശയം തന്നെ അപ്രായോഗികമാണെന്ന് നേതാക്കള്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ സിപിഎം പിരിച്ചുവിടണമെന്നാണ് തന്‍റെ അഭിപ്രായമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

‘കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിട്ടു കൊണ്ട് അവര്‍ ദേശീയതയുടെ ഭാഗമാകണം, രാജ്യത്തെയും ദേശീയതയെയും അംഗീകരിക്കാത്തത് കൊണ്ടാണ് അവരുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിട്ട് നേതാക്കള്‍ വേണമെങ്കില്‍ കാശിക്ക് പോകട്ടെ, അണികളൊക്കെ ബിജെപിയിലേക്കും ദേശീയ പ്രസ്ഥാനങ്ങളിലേക്കും വരട്ടെ. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യം കുറിക്കാന്‍ പോകുന്നുവെന്ന സൂചനയാണ് എം വി ഗോവിന്ദന്‍റെ പ്രസ്താവനയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.