സമാധാനപരമായ പ്രക്ഷോഭങ്ങളും വിവരസാങ്കേതിക വിദ്യയുടെ ലഭ്യതയും വളരുന്ന ജനാധിപത്യത്തിലെ മികവിൻ്റെ മുദ്രകൾ: കർഷകസമരത്തെ പിന്തുണച്ച് അമേരിക്ക

single-img
4 February 2021
farmer protest america

സമാധാനപരമായ പ്രക്ഷോഭങ്ങളും ഇൻ്റർനെറ്റ് അടക്കമുള്ള വിവരസാങ്കേതികവിദ്യകളുടെ ലഭ്യതയും വളരുന്ന ജനാധിപത്യത്തിലെ മികവിൻ്റെ മുദ്രകളാണെന്ന് അമേരിക്ക. ഇന്ത്യയിൽ നടക്കുന്ന കർഷകസമരത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രതികരണത്തിലാണ് പരാമർശം. അതേസമയം ഇന്ത്യൻ മാർക്കറ്റിൻ്റെ ക്ഷമത വർദ്ധിപ്പിക്കാനുള്ള നടപടികളെ പിന്തുണയ്ക്കുന്നതായും അമേരിക്ക.

“സമാധാനപരമായ പ്രക്ഷോഭങ്ങൾ വളരുന്ന ജനാധിപത്യത്തിലെ മികവിൻ്റെ മുദ്രകളാണെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ഇന്ത്യയിലെ സുപ്രീം കോടതിയും ഇതുതന്നെയാണ് പറഞ്ഞതെന്നത് ശ്രദ്ധിക്കുക. രണ്ട് കൂട്ടർക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതാണ് നല്ലത്.”

അമേരിക്കൻ എംബസിയുടെ വക്താവ് യു എസ് സ്റ്റേറ്റ് ഡിപാർട്ട്മെൻ്റിൻ്റെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.

ഇന്ത്യയിൽ നടക്കുന്ന കർഷകസമരത്തെയും കാർഷികനിയമഭേദഗതിയെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്നിൻ്റെ പ്രസ്താവന.

അതേസമയം ഇന്ത്യൻ മാർക്കറ്റിലെ സ്വകാര്യവൽക്കരണം തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും അമേരിക്ക അറിയിച്ചു.

Content: Peaceful Protests, Internet Access Democracy’s Hallmark: US On Farmer Protests