എല്‍ഡിഎഫുമായി സഖ്യം; റാന്നിയില്‍ ബിജെപി മെമ്പർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

single-img
2 January 2021

തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ റാന്നി പഞ്ചായത്തിൽ എൽഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പർമാർക്കെതിരെ നടപടി സ്വീകരിച്ചു. മെമ്പർമാരായ കെപി രവീന്ദ്രൻ, വിനോദ് എഎസ് എന്നിവരെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

ഇവർ തെരഞ്ഞെടുപ്പിൽ പാർട്ടി അറിഞ്ഞല്ല സഖ്യമുണ്ടാക്കിയതെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കാനുള്ള ആവശ്യം തള്ളിയ ശോഭ ചാർലിയെ പുറത്താക്കി എൽഡിഎഫ് പഞ്ചായത്ത്‌ ഇലക്ഷന് കമ്മിറ്റിയും നേരത്തെ തീരുമാനം എടുത്തിരുന്നു.