പ്രായപൂര്‍ത്തിയാകാത്ത ആദിവാസി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; വയനാട്ടില്‍ യുവാക്കള്‍ അറസ്റ്റില്‍

single-img
2 January 2021

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. വയനാട് ജില്ലയിലെ കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ പച്ചിലക്കാട് സ്വദേശി കുന്നില്‍കോണം ഷമീം(19), ചുണ്ടക്കര ഹംസക്കവല വെള്ളരിക്കാവില്‍ നൗഫല്‍(18) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

എസ്എംഎസ് ചാര്‍ജ് വഹിക്കുന്ന നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാര്‍ , കമ്പളക്കാട് എസ്‌ഐ രാംകുമാര്‍, എസ്‌ഐ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.