പരസ്യ പ്രതിഷേധം; ആലപ്പുഴയില്‍ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി

single-img
28 December 2020

ഇന്ന് നടന്ന നഗരസഭ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ഉണ്ടായ പരസ്യ പ്രതിഷേധത്തിൽ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി. പി പ്രദീപ്, സുകേഷ്, പി പി.മനോജ് എന്നിവരെയാണ് പാർട്ടി പുറത്താക്കിയത്. ഇവര്‍ മൂന്നുപേരോടും 16 പാർട്ടി മെമ്പർമാരോടും സിപിഎം ജില്ലാകമ്മിറ്റി വിശദീകരണം ചോദിച്ചിരുന്നു.

നഗരസഭാ വൈസ് ചെയർപേഴ്സണെ തീരുമാനിച്ചതിനെ ചൊല്ലിയുളള തർക്കമാണ് പ്രതിഷേധത്തിന് കാരണമായത്. കെ. യമ്മയ്ക്ക് പകരം സൗമ്യരാജിനെ വൈസ് ചെയർപേഴ്സൺ ആക്കാൻ തീരുമാനിച്ചതോടെയാണ് പ്രതിഷേധവുമായി പ്രവർത്തകർ പരസ്യമായി തെരുവിലിറങ്ങിയത്.