വെട്ടിനിരത്താൻ കെ സുരേന്ദ്രൻ; ശോഭയടക്കമുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

single-img
20 December 2020
shobha surendran k surendran

തിരുവനന്തപുരം: പാർട്ടിയിൽ തനിക്കെതിരെ കലാപക്കൊടിയുയർത്തിയവരെ വെട്ടിനിരത്താനുള്ള നീക്കവുമായി ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്ന ശോഭ സുരേന്ദ്രന്‍ (Shobha Surendran) അടക്കമുളള നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാനാണ് സുരേന്ദ്രൻ്റെ നീക്കം.

ചിലരെല്ലാം പ്രചാരണ രംഗത്തു നിന്ന് വിട്ടുനിന്നെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. സംസ്ഥാനത്ത് 25 പഞ്ചായത്തുകളില്‍ യുഡിഎഫ് – എല്‍ഡിഎഫ്  ഒത്തുകളി നടന്നതായും കെ സുരേന്ദ്രന്‍ (K Surendran) ആരോപിച്ചു.

പാർട്ടി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും തന്നെ മാറ്റാനുളള ശ്രമങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ശോഭാ സുരേന്ദ്രൻ വിഭാഗത്തെ നിലയ്ക്ക് നിർത്താനാണ് സുരേന്ദ്രൻ്റെ ശ്രമം. സംസ്ഥാന ഘടകത്തിലെ പുനസംഘടനയില്‍ പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്‍ അടക്കമുളള ഒരു വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന പി.എം വേലായുധന്‍, ജെആര്‍ പദ്മകുമാര്‍ അടക്കമുളള നേതാക്കളും പ്രചാരണത്തില്‍ സജീവമായില്ല.

സുരേന്ദ്രനെതിരായ നീക്കങ്ങളില്‍ കൃഷ്ണദാസ് പക്ഷവും ഉണ്ടായിരുന്നെങ്കിലും കൃഷ്ണദാസ് പക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതേസമയം തങ്ങളെ അവഗണിക്കുന്നുവെന്ന പരാതി പരിഹരിക്കാത്തതിനാലാണ് പ്രചാരണത്തിന് ഇറങ്ങാതിരുന്നകതെന്നും ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നുമുള്ള നിലപാടിലാണ് ശോഭ സുരേന്ദ്രന്‍ വിഭാഗം. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയാഞ്ഞതോടെ ബിജെപിയ്ക്കുള്ളിലെ ഗ്രൂപ്പ് പോര് ശക്തമാകുകയാണ്.

Content: K Surendran plans to take disciplinary action against Shobha Surendran and her allies in the Party