സർക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ വിൻഡോ കർട്ടനും കറുത്ത ഫിലിമും പാടില്ല: നിർദ്ദേശവുമായി ഡിജിപി

single-img
15 December 2020

കേരളത്തില്‍ സർക്കാർ വാഹനങ്ങളിൽ കൂടുതൽ നിബന്ധനകളുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സർക്കാർ ഉദ്യോഗസ്ഥർ സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളിൽ വിൻഡോ കർട്ടനും കറുത്ത ഫിലിമും മാറ്റണമെന്ന് ബെഹ്റ നിർദ്ദേശിച്ചു.

നിയമങ്ങളെല്ലാം ആദ്യം അനുസരിക്കേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ നടപടിയുടെ ഭാഗമായാണ് ഡിജിപിയുടെ ഈ നിര്‍ദ്ദേശം. സർക്കാർ ഉദ്യോഗസഥർ അനുസരിക്കാതിരുന്നാൽ പൊതുജനവും നിയമം അനുസരിക്കില്ല എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി . അതിനാൽ തന്നെ ഇക്കാര്യം നിസാരമാക്കി കളയരുതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്നും ഡിജിപി പറഞ്ഞിട്ടുണ്ട്.