വീടിന് സമീപം ട്യൂഷന് വന്ന 8 വയസുകാരിയെ പീഡിപ്പിച്ച 91കാരൻ അറസ്റ്റിൽ

single-img
13 December 2020
kollam child rape case

കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ച 91 വയസ്സുകാരനെ പോക്സോ നിയമ പ്രകാരം റിമാൻഡ് ചെയ്തു. കൊട്ടിയം മുഖത്തല കിഴവൂർ സ്വദേശി കാസിംകുഞ്ഞ്(91)ആണ് റിമാൻഡിലായത്.

വീടിനു സമീപം ട്യൂഷൻ പഠിക്കാൻ വന്ന കുട്ടിയെ ഇയാൾ സൗഹൃദം നടിച്ചു പീഡിപ്പിക്കുകയായിരുന്നു.  കുട്ടിയുടെ മാതാവ് ജില്ലയ്ക്കു പുറത്താണ് താമസം. അടുത്തിടെ കുട്ടി മാതാവിന്റെ വീട്ടിലെത്തിയപ്പോൾ കടുത്ത പനിയും ശാരീരിക അസ്വസ്ഥതയും പ്രകടിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സിച്ചപ്പോഴാണു പീഡന വിവരം പുറത്തു വന്നത്. 

Content: Kollam: 8 year old raped by 91 year old