തദ്ദേശ തെരഞ്ഞെടുപ്പ്: ക്രൈസ്തവ സ്വാധീന മേഖലകളിൽ ബിജെപി മുന്നേറ്റമുണ്ടാക്കും: വി മുരളീധരൻ

single-img
7 December 2020

സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പിൽ ക്രൈസ്തവ സ്വാധീന മേഖലകളിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അതേസമയം യുഡിഎഫിൽ കോൺ​ഗ്രസ് മുസ്ലീം ലീ​ഗിന് വഴങ്ങി കൊടുക്കുന്നുവെന്ന വികാരമാണ് കോൺ​ഗ്രസ് അണികളുടെ ഇടയിലുള്ളതെന്നും ഈ അതൃപ്തി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി പ്രതിഫലിക്കുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

വിമാന താവളം വഴി നടന്ന നയതന്ത്ര ചാനൽ വഴിയുള്ള സ്വ‍ർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമോയെന്ന് തനിക്കറിയില്ല എന്നും അതെല്ലാം മുഖ്യമന്ത്രിക്ക് മാത്രമേ അറിയൂ എന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

സ്വര്‍ണ്ണ കടത്ത് കേസിലെ അന്വേഷണം കേരളത്തിൽ മാത്രം പരിമിതപ്പെടുമെന്ന് ആരും പറഞ്ഞിട്ടില്ല. കേസിലെ രാജ്യാന്തര ബന്ധങ്ങളും അന്വേഷിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. എന്നാൽ സ്വ‍ർണക്കടത്ത് കേസിന്‍റെ അന്വേഷണത്തിൽ താൻ ഇടപെട്ടിട്ടില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി.