ഫൈസര്‍ വാക്‌സിന്‍: ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനും വിതരണം നടത്താനുമുള്ള അനുമതി തേടി ഡിസിജിഐയിൽ അപേക്ഷ നൽകി

single-img
6 December 2020

കോവിഡ് മഹാമാരിയാൽ ദുരിതത്തിലായ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കോവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി നിർമ്മാതാക്കൾ. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നല്‍കിയെന്നാണ് വിവരം. പരീക്ഷണഘട്ടത്തില്‍ 95 ശതമാനം ഫലപ്രദമെന്നു കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍. ഇതോടെ കൊറോണ വൈറസ് വാക്‌സിനായി ഡിസിജിഐയിൽ നിന്ന് അടിയന്തര ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യത്തെ ഫാർമ കമ്പനിയായി ഫൈസർ മാറി

മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയില്‍ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ ഇന്ത്യ അപേക്ഷ നല്‍കിയത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഫൈസറിന്റെ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി ബ്രിട്ടന്‍ നല്‍കിയത്. ഫൈസര്‍ വാക്‌സിന് അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യം കൂടിയാണ് ബ്രിട്ടന്‍. കൊവിഡിനെതിരെ ഫൈസര്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രദവും സുരക്ഷിതവുമാണെന്ന് ബ്രിട്ടീഷ് റെഗുലേറ്റര്‍ പറഞ്ഞിരുന്നു. ബ്രിട്ടനു പിന്നാലെ ബഹ്‌റൈനും ഫൈസറിന് അനുമതി നല്‍കിയിട്ടുണ്ട്.

അതീ സമയം വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രത്യേകിച്ചും ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അത്തരം തണുത്ത ശൃംഖലകള്‍ പരിപാലിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ മഹാമാരിയുടെ ഘട്ടത്തില്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളുമായുള്ള കരാറുകളുടെ അടിസ്ഥാനത്തിലൂടെയും റെഗുലേറ്ററി അംഗീകാരമോ പിന്തുടര്‍ന്ന് മാത്രമേ ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുകയുള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിവരം.

അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്. ഐസിഎംആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്‌സിനും ഓക്‌സ്ഫഡിന്റെ അസ്ട്രാസെനക വാക്‌സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.

Content : Pfizer seeks emergency use authorisation for its Covid-19 vaccine in India