വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ് താരം കോറി ആന്‍ഡേഴ്‌സണ്‍

single-img
5 December 2020

ന്യൂസീലന്‍ഡിന്‍റെ ആള്‍ റൌണ്ടര്‍ ക്രിക്കറ്റ് താരം കോറി ആന്‍ഡേഴ്‌സണ്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റിലെ ഒരു പ്രധാന ടീമുമായി താരം മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പിടുകയും ചെയ്തു.

ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി എന്ന നേട്ടം കൈക്കലാക്കിയ 29-കാരനായ ആന്‍ഡേഴ്‌സണ്‍ 2018-ലാണ് അവസാനമായി ന്യൂസീലന്‍ഡിനായി കളിച്ചത്. 2012-ല്‍ ട്വന്റി 20-യിലൂടെയാണ് താരം ടീമില്‍ രാജ്യത്തിനായി അരങ്ങേറ്റം കുറിച്ചത്. ന്യൂസിലന്‍ഡിനായി 13 ടെസ്റ്റ് മത്സരങ്ങളും 49 ഏകദിനങ്ങളും 31 ട്വന്റി 20 മത്സരങ്ങളും ഇതിനകം കളിച്ചിട്ടുണ്ട്.

എന്നാല്‍ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ന്യൂസിലന്‍ഡ് ടീമിലുണ്ടായിരുന്നില്ല. 93 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ചുറിയും 10 അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടെ 2277 റണ്‍സും ഇദ്ദേഹം നേടിയിട്ടുണ്ട്.