ഹോട്ടലുകൾക്ക് സ്റ്റാർ പദവി ലൈസൻസ് ഇവനല്കുന്നതിനു കൈക്കൂലി; കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു

single-img
26 November 2020

ഹോട്ടലുകൾക്ക് സ്റ്റാർ പദവി ലൈസൻസ് ഇവനല്കുന്നതിനു കൈക്കൂലി. കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ എസ്.രാമക‍ൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പഴനിയിലായിരുന്നു അറസ്റ്റ്.

രഹസ്യ വിവരത്തെ തുടർന്ന് സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് റൈഡ് നടത്തിയത്. റെയ്‌ഡിൽ 7 ലക്ഷം രൂപ കണ്ടെടുത്തു. തമിഴ്നാട്ടിലും കൊച്ചിയിലും നടത്തിയ റെയ്ഡിൽ 31 ലക്ഷം രൂപ പിടിച്ചെടുത്തതായും പട്ന, ചെന്നൈ, കൊച്ചി, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന 15 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതായും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
Content : CBI books tourism official for taking bribe to favour hotels