ബിജെപി പ്രവർത്തകൻ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി ഇഡി: ലക്ഷ്യം ശിവശങ്കറിനെതിരായ മൊഴിയെന്ന് സൂചന

single-img
15 November 2020
sandeep nair ed bjp

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിജെപി പ്രവർത്തകനായ സന്ദീപ് നായരെ(Sandeep Nair) മാപ്പ് സാക്ഷിയാക്കി(Approver) എൻഫോഴ്സ്മെന്റ്(Enforcement Directorate). സന്ദീപിനെ മാപ്പുസാക്ഷിയാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സന്ദീപിനെ മാപ്പുസാക്ഷിയാക്കുന്നത്. ബിജെപി(BJP)യുടെ ചാല വാർഡ് കൌൺസിലർ എസ്കെപി രമേശിന്റെ ഡ്രൈവറായിരുന്ന സന്ദീപ് നായർ കുമ്മനം രാജശേഖരൻ(Kummanam Rajasekharan) മത്സരിച്ചതടക്കമുള്ള തെരെഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരണവും നടത്തിയിട്ടുണ്ട്.

സന്ദീപിനെ മാപ്പുസാക്ഷിയാക്കുന്നത് ഇഡിയ്ക്ക് രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്ന ആരോപണങ്ങൾക്ക് ശക്തിപകരുന്ന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. എൻഐഎ രജിസ്റ്റർ ചെയ്റ്റ കേസിലും സന്ദീപ് നാ‍യർ മാപ്പുസാക്ഷിയായിരുന്നു.

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കള്ളക്കടത്തിലും വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും എം. ശിവശങ്കറിന് പങ്കുണ്ടെന്നാണ് ഇഡിയുടെ ആരോപണം. എന്നാൽ ഇതിന് മതിയായ തെളിവുകൾ നിരത്താൻ ഇഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിൽ ഒരു പടി കൂടി കടന്ന് കള്ളപ്പണക്കേസിലെ കൂട്ടു പ്രതിയെ തന്നെ മാപ്പുസാക്ഷിയാക്കി നീക്കം നടത്തിയിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സന്ദീപ് നായർ നായർ ഉടൻ മാപ്പ് സാക്ഷിയാകും. ഇതിന് മുന്നോടിയായി രഹസ്യമൊഴി നൽകുന്നതിനുള്ള അപേക്ഷ വരും ദിവസം കോടതിയിൽ സമർപ്പിക്കും.

ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്. തിങ്കളാഴ്ച കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് ചോദ്യം ചെയ്യുക. ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.

Content: Former BJP worker and money laundering case accused Sandeep Nair is now an approver for Enforcement