അമ്പതിനായിരം രൂപ ബോണ്ടിന്മേല്‍ അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം

single-img
11 November 2020

റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപ ബോണ്ടിന്മേല്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കോടതിയാണ് ജാമ്യം നല്‍കിയത്.

ഇതോടൊപ്പം കേസിലെ മറ്റ് രണ്ട് പ്രതികൾക്കും ജാമ്യം നൽകിയിട്ടുണ്ട്. തനിക്ക് ഇടക്കാല ജാമ്യം നൽകണമെന്ന അർണബ് ഗോസ്വാമിയുടെ ആവശ്യം മുംബയ് ഹൈക്കോടതി തളളിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്. അർണബിനെതിരെ ആത്മഹത്യാപ്രേരണ കേസ് ഇതിൽ എങ്ങനെ നിലനിൽക്കുമെന്ന് നിരീക്ഷിച്ച കോടതി സോഷ്യല്‍ മീഡിയയിലെ ട്വീറ്റുകളുടെ പേരിൽ പോലും ആൾക്കാരെ ജയിലിൽ അടയ്‌ക്കുകയാണെന്ന് പറഞ്ഞു.

2018ൽ ഇന്റീരിയർ ഡിസൈനറായ അന്‍വയ് നായിക്ക് ആത്മഹത്യ ചെയ്‌തതിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടി വിയുടെ സ്റ്റുഡിയോ നിര്‍മ്മിക്കാന്‍ 83 ലക്ഷം രൂപ അർണബ് നൽകാനുണ്ടായിരുന്നുവെന്ന് നായിക്കിന്റെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു.