അപ്പൂപ്പാവകാശ കമ്മീഷൻ: ബാലാവകാശ കമ്മീഷനെതിരെ ജ്യോതികുമാര്‍ ചാമക്കാല

single-img
5 November 2020

വാളയാറില്‍ രണ്ട് കുരുന്നുകളെ കൊന്ന് കെട്ടിത്തൂക്കിയിട്ട് അനങ്ങാത്ത ബാലാവകാശ കമ്മീഷൻ ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ വിഷയത്തില്‍ വളരെ പെട്ടെന്ന് ഇടപെട്ടെന്നു ബാലാവകാശ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല

ഇഡി റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്നും നടപടികള്‍ സ്വീകരിക്കുമെന്നും ബാലവകാശ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കമ്മീഷന്റെ ഈ പ്രതികരണത്തിനെതിരെ ജ്യോതികുമാര്‍ ചാമക്കാല തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രംഗത്തെത്തിയത്

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബാലാവകാശ കമ്മീഷന്‍ അപ്പൂപ്പാവകാശ കമ്മീഷനാകുന്നു…..
വാളയാറില്‍ രണ്ട് കുരുന്നുകളെ കൊന്ന് കെട്ടിത്തൂക്കിയിട്ട് അനങ്ങാത്ത ബാലാവകാശക്കാരന്‍ ബിനീഷ് കോടിയേരിയുടെ കുട്ടിക്ക് പാംപേഴ്‌സ് കൊടുക്കാന്‍ ഇന്നു തന്നെ ഉത്തരവിടുമെന്ന് !

https://www.facebook.com/JyothikumarChamakkala/posts/3442335032539998