മുംബൈ സെൻട്രൽ മാളിൽ വൻ തീപിടുത്തം; അഞ്ചു നില കെട്ടിടത്തിനാണ് തീപിടിച്ചത്

single-img
23 October 2020

മുംബൈ നാഗപാദ സിറ്റി സെൻട്രൽ മാളിൽ വൻ തീപിടുത്തം. മോർലാന്റ് റോഡിന് എതിർവശത്തുള്ള അഞ്ചു നില കെട്ടിടത്തിനാണ് തീപിടിച്ചത്.

തീ അണക്കാനുള്ള ശ്രമം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയാണ് സംഭവം. മാളിന്റെ മുകളിലത്തെ നിലയിവാണ് ആദ്യം തീപിടിച്ചത്. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ആളപായമില്ലെന്നാണ് റിപ്പോർട്ട്.

കനത്ത പുകയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട അഗ്നിശമന സേനാംഗം ശാംറാവു ബൻജാരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.