വ്യത്യസ്തമായ ബൈക്ക് നിർമാണവുമായി ഒരു പത്താംക്ളാസുകാരൻ

single-img
20 October 2020

അപ്രതീക്ഷിത ലോക്കഡോൺ കാലത്തു വ്യത്യസ്തമായ ബൈക്ക് നിർമാണവുമായി ബന്ധപ്പെട്ട ഗവേഷണത്തിലായിരുന്നു പത്താം ക്ലാസുകാരൻ നിജാദ് അഹമ്മദ്. വെറും 3000 രൂപാ ചലവിൽ നിജാദ് നിര്‍മിച്ചത് ഉഗ്രന്‍ ഒരു സ്‌പോര്‍ട്‌സ് ബൈക്ക് തന്നെയാണ്.

കോരങ്ങാട് പൂളക്കാംപൊയില്‍ ശരീഫ് എന്ന ബാബുവിെൻറയും സൗദയുടെയും മകന്‍ നിജാദിന് ചെറുപ്പം മുതൽ തന്നെ ഓട്ടോമൊബൈൽ എൻജിനീയറിങ്​ മേഖലയോടാണ് ഏറെ താൽപര്യം.ആക്രിക്കടകളില്‍നിന്നു ശേഖരിച്ച സാധനങ്ങള്‍ ഉപയോഗിച്ചാണ് നിജാദ് എന്ന മനു ബൈക്ക് നിർമിച്ചിരിക്കുന്നത്.

പ്രദേശത്തെ ആക്രിക്കടകളിൽ കയറിയിറങ്ങിയാണ് ബൈക്ക് നിർമാണത്തിന്ന് ആവശ്യമായ യന്ത്രഭാഗങ്ങളും മറ്റും സംഘടിപ്പിച്ചെതെന്ന് നിജാദ് പറഞ്ഞു. യമഹ ഗ്ലാഡിയേറ്റർ ബൈക്കിന്റെ എന്‍ജിനാണു ഉപയോഗിച്ചിരിക്കുന്നതെന്ന് നിജാദ് പറയുന്നു. പഴയ ഹെർക്കുലീസ് സൈക്കിളിന്റെ ചേസിസാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍കൊണ്ട് 60 കിലോമീറ്ററോളം ദൂരം ഓടിക്കാം.