ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുത്: കസ്റ്റംസിനോട് ഹൈക്കോടതി

single-img
19 October 2020
Kerala High Court M Sivasankar Customs arrest

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ (M Sivasankar) ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി(High Court). എതിര്‍വാദം ഉണ്ടെങ്കിൽ കസ്റ്റംസിന് അതിനകം ഫയൽ ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു. 

അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയോടെയാണ് രാവിലെ എം ശിവശങ്കര്‍ ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. പരിഗണിക്കുന്ന കാര്യം ഉച്ചക്ക് ശേഷം ആലോചിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.

 മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്നെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യാൻ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് എം ശിവശങ്കര്‍ ഹൈക്കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്യാനായിരുന്നു കസ്റ്റംസ് നീക്കം,  ചോദ്യം ചെയ്യലിന് കസ്റ്റംസിന്റെ കാറിൽ വരാൻ അവർ നിർബന്ധിച്ചു. സ്വന്തം വാഹനത്തിൽ പോകാൻ അനുവദിച്ചില്ലെന്നും എം ശിവശങ്കര്‍ കോടതിയെ അറിയിച്ചു. 

തുടർച്ചയായ ചോദ്യം ചെയ്യലും യാത്രയും തന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. ഏത് കേസിൽ ആണ് തന്നെ ചോദ്യം ചെയ്യുന്നതു എന്ന് പോലും നോട്ടീസിൽ വ്യക്തമല്ലെന്നും എന്ത് കൊണ്ട് “ഹരാസ്” ചെയ്യുന്നു എന്ന് മനസിലാകുന്നില്ലെന്നും എം ശിവശങ്കര്‍ ഹര്‍ജിയിൽ പറഞ്ഞു. 

സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാത്രം മാത്രം 34മണിക്കൂർ ചോദ്യം ചെയ്തുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകാറുണ്ടെന്നും ശിവശങ്കര്‍ കോടതിയെ ബോധിപ്പിച്ചു. ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ പറയുന്നുണ്ട്. 200/100 ആയിരുന്നു തന്റെ പൾസ്. മെഡിക്കൽ റെക്കോർഡുകൾ കള്ളം പറയില്ലെന്നും എം ശിവശങ്കര്‍ വ്യക്തമാക്കി.

എൻഫോഴ്സ്മെന്‍റ് കേസിലും ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

Content: Kerala High Court directs Customs not to arrest M Sivasankar till October 23