ഇടിവെട്ടി മഴ പെയ്യും: കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്

single-img
14 October 2020

ന്യുനമർദ്ദം ശക്തിയാർജ്ജിച്ച സാഹചര്യത്തിൽ സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​പ​ക മ​ഴ ഉ​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലർ​ട്ട് പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട തീ​വ്ര​ന്യൂ​ന​മ​ർ​ദ്ദം, ആ​ന്ധ്ര തീ​രം വ​ഴി ക​ര​യി​ൽ പ്ര​വേ​ശി​ച്ച​താ​ണ് കേ​ര​ള​ത്തി​ലും മ​ഴ​യ്ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.