വാക്സിൻ സ്വീകരിച്ച വ്യക്തിക്ക് ഗുരുതരം: ജോ​ൺ​സ​ൺ ആ​ൻ​ഡ്‌ ജോ​ൺ​സ​ൺ കോ​വി​ഡ്‌ വാ​ക്‌​സി​ൻ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​ച്ചു

single-img
13 October 2020

പ്രമുഖ കമ്പനിയായ ജോ​ൺ​സ​ൺ ആ​ൻ​ഡ്‌ ജോ​ൺ​സ​ൺ തുടർന്നുവന്ന കോ​വി​ഡ്‌ വാ​ക്‌​സി​ൻ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​ച്ചു. ജോ​ൺ​സ​ൺ ആ​ൻ​ഡ്‌ ജോ​ൺ​സ​ൻ്റെ പ​രീ​ക്ഷ​ണ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗുരുതരമായതിനെ തുടർന്നാണ് ക​മ്പ​നി​ പരീക്ഷണം അവസാനിപ്പിച്ചിരിക്കുന്നത്. കോവിഡ് മാഹാമാരിയ്ക്ക് എതിരെ വാക്സിൻ കണ്ടുപിടിക്കുവാനുള്ള തീവ്രശ്രമത്തിലായിരുന്നു ജോ​ൺ​സ​ൺ ആ​ൻ​ഡ്‌ ജോ​ൺ​സ​ൺ കമ്പനി. 

വാക്സിൻ പരീക്ഷണത്തിൻ്റെ ആദ്യ രണ്ടുഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിലവിൽ ക​മ്പ​നി​യു​ടെ മൂ​ന്നാം​ഘ​ട്ട കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. ആ​റു ല​ക്ഷം പേ​രി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​ത്. 

ഇ​തി​ന്‍റെ ഫ​ലം ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ല​ഭ്യ​മാ​കു​മെ​ന്ന്‌ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. അതിനു ശേഷം വാക്സിൻ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ജോ​ൺ​സ​ൺ ആ​ൻ​ഡ്‌ ജോ​ൺ​സ​ൺ.