മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പശുക്കളെ കെട്ടിപ്പിടിക്കുന്ന തെറാപ്പിയുമായി ഒരു ജനത

single-img
11 October 2020

മാനസിക പിരിമുറുക്കാൻ ഇന്നത്തെ കാലത്തിൽ എല്ലാവരുടെയും പ്രശ്നമാണ്. ആകെ ടെൻഷൻ നിറഞ്ഞ ഈ ജീവിതത്തിൽ ആളുകൾ മനസികാരോഗ്യത്തിനായി പലതും പരീക്ഷിക്കുന്നു. ഇവിടെ നെതർലാൻഡ്‌സിലെ ജനങ്ങൾ ഒരു പുതിയ പരീക്ഷണത്തിലാണ്.മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഇവിടെ ആളുകൾ പശുക്കളെ കെട്ടിപ്പിടിക്കുന്ന ഒരു പുതിയ തെറാപ്പിയാണ് നടത്തുന്നത്. ‘പശുവിനെ ആലിംഗനം’ എന്നർത്ഥം വരുന്ന ‘കോ നഫ്ലെൻ’ എന്ന് പേര് നൽകിയിരിക്കുന്ന ഈ തെറാപ്പിയ്ക്ക് ഒരുപാട് രോഗശാന്തി ഗുണങ്ങളുണ്ട് എന്നാണ് പറയുന്നത്.

പശുക്കളെ അരുമയോടെ തലോടാനും, പശുവുമായി സംവദിക്കാനുമെല്ലാം ഇതിലൂടെ അവസരം ഉണ്ടാകുന്നു.
പശുക്കളെ വളർത്തുന്ന ഫാമിലേയ്ക്ക് ഒരു ടൂർ നടത്തിക്കൊണ്ടാണ് ഈ പരിപാടി ആരംഭിക്കുന്നത്. അവിടെ എത്തിയാൽ ആദ്യം രണ്ട്, മൂന്ന് മണിക്കൂർ പശുവിനോടൊപ്പം വിശ്രമിക്കുന്നു. പശുവിന്റെ ശരീരത്തിലെ ഊഷ്മളമായ ശരീര താപനില, മന്ദഗതിയിലുള്ള ഹൃദയമിടിപ്പ്, വലുപ്പം എന്നിവയാൽ അവയെ ആലിംഗനം ചെയ്യുമ്പോൾ അവിശ്വസനീയമാംവിധം ശാന്തി അനുഭവപ്പെടുന്നു എന്നാണ് അനുഭവസ്ഥർ പറയുന്നത്.

പശുവിന്റെപുറത്ത് ചാരിക്കിടക്കുന്നതും, തലോടുന്നതും, നക്കാൻ അനുവദിക്കുന്നതും എല്ലാം ചികിത്സയുടെ ഭാഗമാണ്. മനുഷ്യൻ സാമൂഹ്യമായി ഇടപഴകുമ്പോൾ നമ്മുടെ ശരീരം ഉല്പാദിപ്പിക്കുന്ന ഓക്സിടോസിൻ വർദ്ധിപ്പിക്കാൻ പശു ആലിംഗനത്തിന് കഴിയുമെന്നും,അതുവഴി സമ്മർദ്ദം കുറയ്ക്കാൻ ഇതിനാകുമെന്നുമാണ് ഈ തെറാപ്പിയെ അനുകൂലിക്കുന്നവരുടെ അവകാശവാദം.നിലവിൽ റോട്ടർഡാം, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ഫാമുകൾ പശു-ആലിംഗന സെഷനുകൾ വരെ ആളുകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.