മടങ്ങിയെത്തിയത് ദുരിതത്തിലേക്ക്: കേരളത്തിൽ മടങ്ങിയെത്തിയ ഒന്നരലക്ഷത്തിലേറെ പ്രവാസികൾക്ക് ജോലിയില്ല

single-img
9 October 2020

കോവിഡ് വ്യാപനം മൂലം ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ൽ നിന്നും ​തൊ​ഴി​ൽ​ ​ന​ഷ്ട​പ്പെ​ട്ട് ​മ​ട​ങ്ങി​യെ​ത്തി​യ​ ​പ്ര​വാ​സി​ക​ൾ​ക്ക് ​കഷ്ടപ്പാടിൻ്റെ നാളുകൾ. ​നോ​ർ​ക്ക​യു​ടെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​1.67​ ​ല​ക്ഷം​ ​പേ​ർ ഇത്തരത്തിൽ കേരളത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ ഹസൂചിപ്പിക്കുന്നത്. ജോലി നഷ്ടപ്പെട്ട് എ​ത്തി​യ​വ​രി​ൽ​ 40​ശ​ത​മാ​ന​വും​ ​വി​ദ​ഗ്ദ്ധ​ ​തൊ​ഴി​ലാ​ളി​ക​ളും  ​ബാ​ക്കി​യു​ള്ള​വ​ർ​ ​അ​സം​ഘ​ടി​ത​ ​മേ​ഖ​ല​യി​ലെ​ ​അ​വി​ദ​ഗ്ദ്ധ​രുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

ഇത്തരത്തിൽ കേരളത്തിൽ എത്തിയവർക്ക് തൊ​ഴി​ൽ​ ​ന​ൽ​കു​ക​യാ​ണ് ​സ​ർ​ക്കാ​ർ​ ​നേ​രി​ടു​ന്ന​ ​പ്രധാന വെ​ല്ലു​വി​ളി. വിദേശത്തു ജോലി ചെയ്യുനന് 28​ ​ല​ക്ഷം മലയാളികളിൽ കോ​വി​ഡുമൂലം 3.60 ലക്ഷം പേരാണ് മടങ്ങിയെത്തിയത്. ഇതിൽ 1.67 ലക്ഷം പേർ തൊ​ഴി​ൽ​ ​ന​ഷ്ട​പ്പെ​ട്ട് ​എ​ത്തി​യ​വ​രാണെന്നും നോർക്ക പറയുന്നു. രണ്ടുലക്ഷം കോടിയാണ് പ്രവാസികൾ വഴി കേരളത്തിലേക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. 

സർക്കാർ മുന്നോട്ടുവച്ച ഡ്രീം​ ​കേ​ര​ള​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഇ​വ​ർ​ക്ക് ​വ്യ​വ​സാ​യ​വും​ ​വ്യാ​പാ​ര​വും​ ​തു​ട​ങ്ങാ​ൻ​ ​സ​ർ​ക്കാ​ർ​ ​വാ​യ്പാ​പ​ദ്ധ​തി​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും​ ​പോസിറ്റാവയ പ്രതികരണം ഉണ്ടായിലെന്നും റിപ്പോർട്ടുകളുണ്ട്. ഒരർത്ഥത്തിൽ പ്രവാസി ജോലിക്കാർക്ക് തൊഴിലിൻ്റെ കാര്യത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണെന്നും `കേരളകൗമുദി´ റിപ്പോർട്ട് ചെയ്യുന്നു. 

കേരളത്തിൽ  ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളാ​യി​ 20​ ​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ ഉണ്ടെന്നാണ് കണക്ക്. ​ ​നി​ർ​മ്മാ​ണ,​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​വി​ക​സ​ന,​ ​ക​രാ​ർ​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​ക​ളി​ൽ ഇവരാണ് കൂടുതലുള്ളതും. ​വി​ശ്ര​മ​മി​ല്ലാ​തെ​ ​പ​ത്ത് ​മു​ത​ൽ​ 16​ ​മ​ണി​ക്കൂ​ർ​ ​വ​രെ​ ​ജോ​ലി​യെ​ടു​ക്കു​ന്ന​തും​ ​കു​റ​ഞ്ഞ​ ​കൂ​ലി​യു​മാ​ണ് ഇവരുടെ ​പ്ര​ത്യേ​ക​ത. അതുകൊണ്ടുതന്നെ തൊഴിലുടമകളെ സംബന്ധിച്ച് ഇവർ ജോലി ചെയ്യുന്നതാണ് താൽപര്യവും. 

തൊ​ഴി​ൽ​ ​വ​കു​പ്പി​ൻ്റെ​ ​സ്കി​ൽ​ ​ര​ജി​സ്ട്രി​ ​ആ​പ്പി​നും,​ ​നോ​ർ​ക്ക​യു​ടെ​ ​തൊ​ഴി​ൽ​ ​ആ​പ്പി​നും​ ​വേ​ണ്ട​ത്ര​ ​വി​ജ​യി​ക്കാ​നാ​യി​ല്ല.​ ​നിലവിൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കാ​നും​ ​നീ​ക്ക​ം നടക്കുന്നുണ്ട്. ​ഡ്രീം​ ​കേ​ര​ള​ ​സൈ​റ്റി​ലെ​ ​പ​ര​സ്യം.​ ​അ​ത​നു​സ​രി​ച്ച് ​ഹാ​ക്ക​ത്തോ​ൺ​ ​ന​ട​ത്തി​ ​ന​വം​ബ​ർ​ 15​ന് ​പ​രി​ഹാ​ര​ ​പ​ദ്ധ​തി​ക​ൾ​ ​പ്ര​ഖ്യാ​പി​ക്കാ​നാ​ണ് സർക്കാർ നീക്കം നടത്തുന്നതും.