ഡല്‍ഹി -ബംഗളൂരു ഇന്‍ഡിഗോ വിമാനത്തിൽ യുവതിക്ക് സുഖപ്രസവം: കുഞ്ഞിന് ആജീവനാന്തം സൗജന്യ യാത്ര ലഭിക്കുമോ എന്നു ചോദ്യം

single-img
8 October 2020

വിമാന യാത്രയ്ക്കിടെ ആൺകുഞ്ഞിന് യുവതി ജന്മം നൽകി. ഡല്‍ഹി -ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്‍മം നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ ബെംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിമാനത്തിലാണ് യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

ഡൽഹിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള 6 ഇ 122 വിമാനത്തിലാണ് കുഞ്ഞിനെ മാസം തികയുന്നതിന് മുമ്പ് പ്രസവിച്ചത്. അതേസമയം വാര്‍ത്ത പുറത്ത് വന്നതോടെ കുഞ്ഞിന് ജീവിതകാലം മുഴുവനും ഇന്‍ഡിഗോയില്‍ സൗജന്യമായി യാത്രചെയ്യാനാകുമോ എന്ന ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍.

വിമാനത്തില്‍ വെച്ച് കുഞ്ഞിന് ജന്‍മം നല്‍കുന്നത് അത്യപൂര്‍വ്വ സംഭവമാണെങ്കിലും ഓരോ എയര്‍ലൈന്‍സും സൗജന്യയാത്രയുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളില്‍ വ്യത്യാസമുണ്ടായേക്കാമെന്നാണ് സൂചനകൾ. 2009ല്‍ എയര്‍ഏഷ്യയിലും  2017ല്‍ ജെറ്റ് എയര്‍വേയ്‌സിലും പ്രസവം നടന്നിരുന്നു. പ്രസ്തുത വിമാനക്കമ്പനികൾ കുഞ്ഞുങ്ങള്‍ക്ക് ആജീവനാന്ത സാജന്യയാത്രയും പ്രഖ്യാപിച്ചിരുന്നു.