ചന്ദ്രനില്‍ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്ന വിള്ളല്‍ കണ്ടെത്തി ശാസ്ത്ര ലോകം; എന്തുകൊണ്ട് എന്നതില്‍ നിഗൂഢത

single-img
1 October 2020

ഇപ്പോൾ ചന്ദ്രനില്‍ പുതിയൊരു വിള്ളല്‍ ശാസ്ത്രലോകം കണ്ടെത്തിയതോടെ മനുഷ്യന്‍ എത്രയൊക്കെ കണ്ടുപിടിത്തം നടത്തിയാലും വീണ്ടും അവസാനിക്കാത്ത നിഗൂഢകള്‍ ഒളിഞ്ഞിരിക്കുന്ന ശൂന്യാകാശം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സമീപ ദിവസങ്ങളിലാണ് ശാസ്ത്രജ്ഞര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ വിചിത്രമായ രീതിയില്‍ ഒരു വിള്ളല്‍ കണ്ടെത്തിയത്. എന്നാല്‍, ഇത് എന്താണെന്നോ, എന്തുകൊണ്ടാണ് എന്നോ ഇതുവരെ സ്ഥിരീകരണമില്ല. എന്തായാലും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വിള്ളല്‍ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്.

ബഹിരാകാശ നിരീക്ഷണ പേടകമായ അപ്പോളോ 17 ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍സറുകള്‍ ഉപയോഗിച്ച് ചന്ദ്ര ഉപരിതലത്തെക്കുറിച്ച് പഠിക്കാന്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണമാണ് ഈ വിള്ളലിനെ സംബന്ധിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ സെന്‍സറുകള്‍ക്ക് ലഭിച്ച ഡാറ്റ അനുസരിച്ച്, ശക്തമായ ഒരു ആഘാതം കാരണം ഒരു നിഗൂഢമായ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു.

ഭൂമിക്ക് ശേഷം ഭാവിയില്‍ ചന്ദ്രനിയില്‍ കോളനികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ അതിന്റെ ഉപരിതലത്തിലെ ഭൂകമ്പ പ്രവര്‍ത്തനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഗൗരവമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് വ്യതമാകുന്നതാണ് ഇതിന്റെ കമ്പന ശേഷി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ സര്‍വേ പ്രകാരം ചന്ദ്രന്റെ വടക്കന്‍ ഭാഗങ്ങളില്‍ മാരെ ഫ്രിഗോറിസ് എന്നറിയപ്പെടുന്ന ഒരു തടത്തില്‍ പുതിയ ലാന്‍ഡ്‌സ്‌കേപ്പ് സവിശേഷതകള്‍ കണ്ടെത്തിയിരുന്നു. ധാരാളം ട്രെഞ്ചുകളും സ്‌കാര്‍പ്പുകളും ഉള്‍പ്പെടുന്ന ഈ സവിശേഷതകള്‍, ചന്ദ്രന്റെ പുറംതോട് മാറുന്നതിനും സ്വയം പൊടിക്കുന്നതിനും കാരണമാകുന്നു എന്നാണ് കണ്ടെത്തപ്പെട്ടത്.