സർക്കാർ ലൈഫ് മിഷന് ധാരണപത്രം രമേശ് ചെന്നിത്തലയ്ക്കു നൽകി

24 September 2020

സര്‍ക്കാര്‍ ലൈഫ് മിഷന് ധാരണപത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നല്കി. ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് പദവി ചെന്നിത്തല രാജിവച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ ധാരണ പത്രം നല്‍കിയത്.
യുഎഇ റെഡ്ക്രസന്റുമായി സര്‍ക്കാരുണ്ടാക്കിയ ധാരണപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ചെന്നിത്തല പദവി രാജി വച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.