സംസ്ക്കാരത്തിന് ചേർന്ന ഫോട്ടോ അല്ല എന്ന് പറയുന്നവരോട് ഞാൻ ചോദിക്കുന്നത് ഇവിടുത്തെ സംസ്‍കാരം എന്താണ് എന്നാണ്: നന്ദന

single-img
22 September 2020

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുള്ള ഫോട്ടോ പോസ്റ്റ്‌ ചെയ്തതിന്റെ പേരില്‍ കഴിഞ്ഞദിവസം അനശ്വരരാജന് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതികരിച്ച് നടി നന്ദന വർമ്മ രംഗത്തുവന്നിരുന്നു. കഴ്ഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഡ്രസ്സിങിനെ പറ്റി നന്ദന തുറന്നുപറഞ്ഞത് ഇങ്ങിനെയാണ്‌:

“ഭൂരിപക്ഷം സോഷ്യൽ മീഡിയ പോസ്റ്റിന്റെ താഴെ വരുന്ന കമന്റ്‌ ആണ് സിനിമയിൽ ചാൻസ് കൂടുതൽ കിട്ടാനായി തുണിയുടെ ഇറക്കം കുറച്ചു തുടങ്ങി എന്നത്. അങ്ങിനെ പറയുന്നത് കൊണ്ട് അവർക്ക് എന്ത് സന്തോഷം ആണ് കിട്ടുന്നത് എന്ന് എനിക്കറിയില്ല. ഫോട്ടോഷൂട്ടിനായി ഇടുന്ന ഡ്രെസ്സിന്റെ കാര്യത്തിൽ മോശമായ കമന്റ്‌ ഇടുന്നത് എന്തിനാണ്.

അവര്‍ക്കൊക്കെ അവരുടെ ജോലി ജോലി നോക്കിയാൽ പോരെ. നാം നമ്മുടെ അക്കൗണ്ടിൽ എന്ത് ഇടണമെന്ന് നമ്മൾ അല്ലെ തീരുമാനിക്കുന്നത്.ചിലപ്പോഴൊക്കെ എനിക്കും പലപ്പോഴും ഇത്തരത്തിലുള്ള മോശം കമെന്റുകൾ വന്നിട്ടുണ്ട്. അതിനെല്ലാം ഞാൻ അപ്പോഴൊക്കെ നല്ല മറുപടി തന്നെ കൊടുത്തിട്ടുമുണ്ട്.

സാധാരണ ആണുങ്ങളുടെ സോഷ്യൽ മീഡിയയിലെ ഫോട്ടോക്ക് താഴെയും പെണ്ണുങ്ങളുടെ സോഷ്യൽ മീഡിയ ഫോട്ടോക്ക് താഴെയും വരുന്ന കമന്റുകൾക്ക് കാര്യമായ വിത്യാസമുണ്ട്. ചില കമന്റുകള്‍ നമ്മളെ ഡൌൺ ആക്കും. ഇവിടെ അനശ്വരക്ക് ഇതൊന്നും ഒരു പ്രശ്നം ആയിരിക്കും എന്ന് തോന്നുന്നില്ല. അതിന് കാരണം അവൾ വളരെ ബോൾഡ് ആയ ഒരാളാണ്. നമ്മുടെ സംസ്ക്കാരത്തിന് ചേർന്ന ഫോട്ടോ അല്ല ഇടുന്നത് എന്നാണ് ചില ആളുകളുടെ പരാതി. അത്തരത്തിലുള്ള ആളുകളോട് ഞാൻ ചോദിക്കുന്നത് ഇവിടുത്തെ സംസ്‍കാരം എന്താ എന്നാണ്.”- നന്ദന പറയുന്നു.