സായി ബാബയുടെ പ്രസാദമെന്ന പേരില്‍ വിതരണം ചെയ്തത് ബ്രൌണ്‍ഷുഗര്‍; യുവാവ് പിടിയിൽ

single-img
19 September 2020

നഗരത്തിലെ സ്വകാര്യ കൊറിയര്‍ സേവനങ്ങളും സര്‍ക്കാര്‍ ബസിലെ ഡ്രൈവര്‍മാര്‍ വഴിയും സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ബ്രൌണ്‍ഷുഗര്‍ വിതരണം ചെയ്തിരുന്ന രാജസ്ഥാൻസ്വദേശി ബെംഗളുരുവില പിടിയിലായി. ഇരുപത്തിയഞ്ചു വയസുള്ള വിക്രം ഖിലേരി എന്ന യുവാവാണ് ബെംഗളുരു പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ച 90 ഗ്രാം ബ്രൌണ്‍ഷുഗര്‍ ഹെല്‍മെറ്റിൽ ഒളിപ്പിച്ചായിരുന്നു ഇയാള്‍ സിറ്റി മാര്‍ക്കറ്റിലെത്തിയത്.തീരെ ചെറിയ കവറുകളിലാക്കി സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ആവശ്യക്കാര്‍ക്ക് അയച്ച് നൽകി ലളിതമായ രീതിയിലായിരുന്നു ഇയാളുടെ കച്ചവടമെന്ന് പോലീസ് പറയുന്നു.

സാധാരണ രീതിയിൽ പ്രസാദമെന്ന പേരില്‍ അയക്കുന്നതില്‍ കൊറിയര്‍ സേവനങ്ങളോ ബസ് ഡ്രൈവര്‍മാരോ സംശയിച്ചിരുന്നില്ല. കർണാടകയിലെ ഹുബാലി, ബെല്ലാരി, ഹാസന്‍, വിജയപുര കൂടാതെ തമിഴ്നാട്ടിലും വിവിധ ഭാഗങ്ങളിൽ ഇയാളില്‍ നിന്ന് പലരും ലഹരിമരുന്ന് വാങ്ങുന്നവരുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. പാഴ്‌സലായി ഉള്ള മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്ന കൊറിയര്‍ ജീവനക്കാര്‍ക്ക് എവിടെയും ഒരു തരത്തിലും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ ഇടപാടുകള്‍ .