പേടിഎമ്മിനെ ഗൂഗിൾ പുറത്താക്കി കാരണം ആപ്പ് വഴിയുള്ള ചൂതാട്ടം

single-img
18 September 2020

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം അപ്ലിക്കേഷൻ നീക്കംചെയ്‌തു. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യുന്നതിന് അപ്ലിക്കേഷൻ ഇനി ലഭ്യമാവില്ലയെന്ന് ഗൂഗിൾ അറിയിച്ചു. ഇന്ത്യയിലെ ജനപ്രിയ ധനകാര്യ സേവന ആപ്ലിക്കേഷനായ പേടിഎമ്മിനെ ചൂതാട്ട നയങ്ങൾ ലംഘിച്ചതിനാണ് പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ പിൻവലിച്ചതെന്നാണ് ഗൂഗിളിന്റെ വിശദീകരണം.

ഇന്ത്യയിൽ സ്പോർട്സ് വാതുവയ്പ്പ് സുഗമമാക്കുന്ന ഓൺലൈൻ കാസിനോകൾക്കും മറ്റ് അനിയന്ത്രിതമായ ചൂതാട്ട ആപ്ലിക്കേഷനുകൾക്കും പ്ലേ സ്റ്റോറിൽ വിലക്കുണ്ട് എന്നാൽ പേടിഎം അതിന്റെ മാർക്യൂ അപ്ലിക്കേഷനിൽ ഫാന്റസി സ്‌പോർട്‌സ് സേവനങ്ങൾ പ്രോത്സാഹിപ്പിക്കുകയും പ്ലേ സ്റ്റോറിന്റെ നയങ്ങൾ ആവർത്തിച്ച് ലംഘിക്കുകയും ചെയ്തു , ഈകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പേടിഎമ്മിനെ പ്ലേ സ്റ്റോറിൽ നിന്നും പുറത്താക്കിയത്.

ഓൺലൈൻ കാസിനോകൾ,അനധികൃതമായ ചൂതാട്ടം,നിയമവിരുദ്ധമായ വാതുവെയ്പ്പ് എന്നിവ ഗൂഗിളിന്റെ നിലപാടുകൾക്ക് വിരുദ്ധമാണ്. ഇവ ഗൂഗിൾ ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കുകയില്ലെന്ന് ഗൂഗിളിന്റെ ആൻഡ്രോയ്ഡ് പ്രോഡക്റ്റ് സെക്യൂരിറ്റി വൈസ് പ്രസിഡന്റ് സുസൈൻ ഫ്രെ ബ്ലോഗിലൂടെ അറിയിച്ചു.

അതേസമയം തങ്ങളുടെ ആൻഡ്രോയിഡ് ആപ്പ് പുതുതായി ഡൗൺലോഡ് ചെയ്യുന്നതിനോ അപ്‌ലോഡ് ചെയ്യുന്നതിനോ പ്ലേ സ്റ്റോറിൽ താത്കാലികമായി ലഭ്യമല്ലെന്നും പെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കുമെന്നും പേടിഎം വിശദീകരിച്ചു.’ നിങ്ങളുടെ പണം പൂർണമായും സുരക്ഷിതമാണ് ,നിങ്ങൾക്ക് പഴയത് പോലെ പേടിഎം ആപ്പ് ഉപയോഗിക്കാം,’ പേടിഎം പുറത്തിറക്കിയ കുറിപ്പ് പറയുന്നു.

പ്ലേസ്റ്റോറിൽ പേടിഎം ആപ്പ് കണ്ടെത്താൻ കഴിയില്ലെങ്കിലും നിലവിൽ ഈ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് ഉപയോഗം തുടരുന്നത്തിന് തടസമൊന്നുമില്ല. പേടിഎം ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പാണ്, കൂടാതെ പ്രതിമാസം 50 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളെ ക്ലെയിം ചെയ്യുന്നുണ്ട്.