വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേർ പുഴയില്‍ ചാടി

single-img
16 September 2020

കണ്ണൂർ ജില്ലയിലെ വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേർ പുഴയിലേക്ക് ചാടി. ഇവരിൽ ഒരാളെ അഴീക്കൽ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി. മറ്റെയാൾക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

വിജിത്ത്, പ്രമോദ് എന്നിങ്ങിനെ പേരുള്ളവരാണ് പുഴയിൽ ചാടിയതെന്നാണ് ലഭ്യമാകുന്ന വിവരം. പാടിയോട്ട് ചാൽ, ഏച്ചിലംപാറ സ്വദേശികളാണ് ഇവർ. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.