സ്വര്‍ണവില വീണ്ടും കൂടുന്നു

single-img
15 September 2020

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 240 രൂപ കൂടി വര്‍ധിച്ചതോടെ 38,000 കടന്നു. ഇന്ന് പവന് 240 രൂപ കൂടി 38,160 രൂപയിലെത്തി. ഗ്രാമിന് 4770 രൂപയാണ് വില.

സെപ്റ്റംബര്‍ ആറിന് പവന്റെ വില 37,360 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നതിനുശേഷം തുടര്‍ച്ചയായി വിലവര്‍ധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതും ആഭരണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 11 ഡോളര്‍ വര്‍ധിച്ച് 1,968.30 നിലവാരത്തിലെത്തി.