എഴുപത്തിയഞ്ച് വർഷം പിന്നിട്ട ശാസ്ത്ര നേട്ടത്തിന്റെ കഥ

single-img
11 September 2020

ഇന്ന് സെപ്റ്റംബർ 11 ശാസ്ത്ര ലോകത്തെ സംബന്ധിച്ച് ഈ ദിവസത്തിന് വൻ പ്രാധാന്യമുണ്ട്. ഡോ. വില്യം കോൾഫ് എന്ന ഫിസിഷ്യൻ 1945 ൽ വിജയകരമായി ഡയാലിസിസ് നടത്തി ചരിത്ര സൃഷ്‌ടിച്ച ദിനമാണ് സെപ്റ്റംബർ 11. രണ്ടാം ലോക മഹായുദ്ധത്തില്‍ പരുക്കേറ്റ അനേകം പേര്‍ക്ക് താന്‍ കണ്ടെത്തിയ ഡയാലിസിസ് മെഷീനിലൂടെ പുതുജീവിതം നല്‍കിയ ഡോ.വില്യം ജോഹന്‍ കോള്‍ഫിനെയാണ് ഡയാലിസിസിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്. ഇന്നത്തെ ഡയാലിസിസ് മെഷീനിന്റെ പൂര്‍വരൂപമാണ് കോള്‍ഫ് ശാസ്ത്രലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്‌.

വില്യം കോൾഫ് നെതർലാൻഡിലെ ക്രോണിoഗൺ യൂണിവേഴ്സിറ്റിയിൽ ഫിസിഷ്യനായി ജോലിയിലിരിക്കെ, കിഡ്നി സംബന്ധമായ രോഗം കാരണം ഒരു യുവാവ് മരണപ്പെടുന്നതിനു സാക്ഷിയായി. കിഡ്നി തകരാറു കാരണം രോഗികൾ മരിക്കാതിരിക്കാൻ കിഡ്നിയുടെ പ്രവർത്തനം ചെയ്യുന്ന ഉപകരണങ്ങൾ ഉണ്ടാക്കിയാൽ അതുപയോഗിച്ച് രക്തത്തിലെ മാലിന്യങ്ങൾ മാറ്റിയെടുക്കാൻ കഴിഞ്ഞാൽ അങ്ങനെ അനേകം രോഗികളെ രക്ഷപ്പെടുത്താൻ കഴിയുമോ എന്ന അന്വേഷണമാണ് അദ്ദേഹത്തെ ഡയാലിസിസ് യന്ത്രത്തിന്റെ കണ്ടുപിടുത്തതിലേക്കു കൊണ്ടെത്തിച്ചത്. ആദ്യത്തെ പതിനഞ്ചോളം പരീക്ഷണങ്ങൾ വിജയകരമായിരുന്നില്ല എങ്കിലും സ്ഥിരോത്സാഹവും അതിരറ്റ ആത്മവിശ്വാസവും അദ്ദേഹത്തിന് വിജയത്തിലേക്കുള്ള പാത തുറന്നു.

ആദ്യ പരാജയത്തിൽ നിന്നും പാഠം പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയ പുതിയ മിഷനിൽ 1945 സെപ്റ്റംബർ പതിനൊന്നാം തീയതി 67 വയസ്സായ ഒരു സ്ത്രീയിലാണ് ഡയാലിസിസ് വിജയകരമായി ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇത്തവണ രോഗിയെ കൂടുതൽ സമയം ഡയാലിസിസ് മിഷനിൽ ബന്ധിപ്പിച്ചു കൊണ്ടാണ് പരീക്ഷണം നടത്തിയത്. ഈ സ്ത്രീ അടുത്ത ഏഴു വർഷം ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്തു.
ഈ വിജയത്തോടെ പ്രശസ്തനായ ഡോ. കോൾഫ് 50കളിൽ അമേരിക്കയിൽ പൗരത്വം നേടി.

1981ൽ അദ്ദേഹത്തിന്റെ അടുത്ത കണ്ടുപിടുത്തമായ ആർട്ടിഫിഷ്യൽ ഹാർട്ട്‌ വിജയകരമായി ട്രാൻസ്‌പ്ലാന്റ് ചെയ്തു. അമേരിക്കൻ സൊസൈറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റെർണൽ ഓർഗൻ എന്ന സംഘ ടനയിലെ സജീവാംഗമായിരുന്ന അദ്ദേഹത്തിന് ലോകത്തിലെ വിവിധ ഭാഗങ്ങളിലെ 12 ഓളം യൂണിവേഴ്സിറ്റികൾ ഹോണററി ഡോക്ടറേറ് നൽകുകകയും ചെയ്തു. ഡോ.വില്യം കോൾഫ് സല്യൂട്ട് യു സർ… ഇന്നും താങ്കളുടെ കണ്ടുപിടിത്തം മൂലം ഒരുപാട് ജീവനുകൾ പൊലിയാതെ നില്കുന്നു..