റിപ്പബ്ലിക്ക് ടി വിയിലെ രണ്ടു മാധ്യമ പ്രവർത്തകർ പോലീസ് പിടിയിൽ

single-img
11 September 2020

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പരാതിയിൽ റിപ്പബ്ലിക്ക് ടിവിയിലെ രണ്ടു മാധ്യമ പ്രവർത്തകർ പോലീസ് പിടിയിൽ. താക്കറെയുടെ റായ്ഗഡിലെ ഫാം ഹൗസിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിനാണ് മാധ്യമ പ്രവർത്തകരെ പോലീസ് പിടികൂടിയത്.

സംഭവത്തിൽ റിപ്പബ്ലിക്ക് ടി വിയുടെ രണ്ടു മാധ്യമ പ്രവർത്തകരടക്കം മൂന്നു പേരെ കോടതി 14 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഉദ്ദവ് താക്കറെയുടെ വസതി തകർക്കുമെന്ന് ദാവൂദ് സംഘത്തിന്റെ ഭീഷണി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ വർധിപ്പിച്ചിരുന്നു.