സൗദി: ഗർഭിണിയായ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു

single-img
10 September 2020

സൗദിയിൽ ഗർഭിണിയായ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. നജ്റാൻ ഷെറോറ ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കോട്ടയം വൈക്കം സ്വദേശി അമൃതാ മോഹൻ(31) ആണു മരിച്ചത്. ഏഴു മാസം ഗർഭിണിയായ അമൃത കോവിഡ് ബാധിച്ച് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഭര്‍ത്താവ് : അവിനാശ് മോഹന്‍. സംസ്കാരം കോവിഡ് മാനദണ്ഡം അനുസരിച്ചു സൗദിയിൽ തന്നെ നടക്കും. യുഎൻഎ കുടുംബം അനുശോചിച്ചു.