ഐസിഐസിഐ ബാങ്ക്-വീഡിയോകോൺ തട്ടിപ്പ്: ദീപക് കൊച്ചാര്‍ അറസ്റ്റില്‍

single-img
7 September 2020

വിവാദമാകുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഐസിഐസിഐ ബാങ്ക്-വീഡിയോകോൺ കേസില്‍ മുൻ ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായിരുന്ന ചന്ദ ഭർത്താവായ ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബാങ്കില്‍ നിന്നും ചട്ടവിരുദ്ധമായി വിഡിയോകോണ്‍ കമ്പനിക്ക് വായ്പ നല്‍കിയ സംഭവത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

നടപടി ക്രമങ്ങള്‍ പാലിക്കാതെ 3250 കോടി രൂപയുടെ വായ്പയാണ് ബാങ്ക് വീഡിയോകോൺ കമ്പനിക്ക് അനുവദിച്ചത്.ബാങ്കിനെതിരെ നേരത്തെ തന്നെ ഈ ആരോപണം ഉയര്‍ന്നപ്പോള്‍ ചന്ദ കൊച്ചാർ ചെയര്‍മാൻ സ്ഥാനത്തു നിന്നും രാജി വെച്ചിരുന്നു.

അതേസമയം വീഡിയോകോണ്‍ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് വഴിവിട്ട് വായ്പ നല്‍കിയതിന് പിന്നിൽ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ഇടപെടലിലൂടെയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. അങ്ങിനെ ചെയ്തതിലൂടെ ദീപക് കൊച്ചാര്‍ അനധികൃതമായി നേട്ടം സ്വന്തക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.