സായി ശ്വേതയെ അപമാനിച്ച സംഭവം; ശ്രീജിത്ത് പെരുമനയ്ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

single-img
4 September 2020

സിനിമയില്‍ അഭിനയിക്കാന്‍ നല്‍കിയ വാഗ്ദാനം നിരസിച്ച പേരില്‍ അധ്യാപിക സായി ശ്വേതയെ സോഷ്യല്‍ മീഡിയയിലുടെ അപമാനിച്ച സംഭവത്തില്‍ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയ്ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. സംഭവത്തെ സംബന്ധിച്ച് കോഴിക്കോട് റൂറല്‍ എസ്പിയോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

വിഷയത്തില്‍ ശ്രീജിത്തിനെതിരെ സായി ശ്വേത കഴിഞ്ഞ ദിവസം പരാതി നല്‍കുകയുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് താല്പര്യം ഉണ്ടോ എന്ന് ചോദിച്ച് അഭിഭാഷകനായ വ്യക്തി തന്നെ വിളിച്ചിരുന്നുവെന്നും തനിക്ക് താല്‍പര്യമില്ല എന്ന് അയാളെ അറിയിച്ചിരുന്നതായും സായി ശ്വേത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്താണ് അയാള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സായ് പറഞ്ഞിരുന്നു.

അതേസമയം താന്‍ സായി ശ്വേതയെ അപകീര്‍ത്തിപെടുത്തിയിട്ടില്ലെന്നും തനിക്കുണ്ടായ അനുഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്കുവെച്ചതെന്നുമാണ് ശ്രീജിത്ത് പെരുമന പ്രതികരിച്ചത്.