തീപിടിത്തം ഉണ്ടായ ഉടൻ ആരോപണവുമായി യുഡിഎഫ് വന്നതില്‍ ദുരൂഹത: മന്ത്രി ഇ പി ജയരാജൻ

single-img
25 August 2020

സംസ്ഥാന സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തം ഉണ്ടായ ഉടന്‍ പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ ആരോപണവുമായി രംഗത്തുവന്നത് ദുരൂഹമാണെന്ന് മന്ത്രി ഇ പി ജയരാജൻ. തീപിടുത്തവുമായി ബന്ധപ്പെട്ട സംഭവത്തില്‍ അദ്ദേഹം നടത്തിയ എടുത്തുചാടിയുള്ള പ്രസ്താവന സംശയം ഉയര്‍ത്തുന്നതായി മന്ത്രി ആരോപിച്ചു.

അപകട വിവരം അറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി സംഭവം വാർത്ത ആകുന്നതിന് മുൻപാണ് സർക്കാരിനെതിരെ ആരോപണങ്ങൾ ഉയർന്നത്. അധികം വൈകാതെ തന്നെ സെക്രെട്ടറിയേറ്റിന്റെ മുന്നിൽ പ്രതിഷേധവും ആരംഭിക്കുകയുണ്ടായി.

അപകടത്തിൽ നഷ്ട്ടമായ ഫയലുകൾ കത്തിയതല്ല കത്തിച്ചതാണെന്ന് ആരോപണവുമായി ബിജെപിസംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഉടൻ തന്നെ രംഗത്ത് വന്നു. കാര്യങ്ങൾ ഇങ്ങിനെ ആണെങ്കിലും സർക്കാർ ഇ ഫയലിംഗ് നടപ്പാക്കിയതിനാൽ ഫയലുകൾ കത്തിച്ചു എന്ന രീതിയിലുള്ള ആരോപണം നിലനിൽക്കുകയില്ല.