പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്തു: നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

single-img
25 August 2020

പഞ്ചായത്ത് ഓഫീസിൽ ആക്രമണം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു . ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ കരാറുകാരനായ ഗോപി എന്നറിയപ്പെടുന്ന രാജൻ, ആന്റണി, മുത്തുകുമാർ, വിജയ് എന്നിവരാണ് അറസ്റ്റിലായത്.

അക്രമിസംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങി കഴിഞ്ഞു .തിങ്കളാഴ്ച രാത്രിയാണ് അക്രമികൾ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം നടത്തിയത്. പഞ്ചായത്ത് ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് ജീവനക്കാരുടെ കയ്യൊടിഞ്ഞു. ഭിന്നശേഷിക്കാരനായ സെക്രട്ടറിക്കും പരിക്കേറ്റു.

സ്വകാര്യ കരാറുകാരനായ ഗോപിയോടുള്ള പ്രതികളുടെ പകയാണ് ആക്രമണത്തിൽ കലാശിച്ചത്. ഗോപി രണ്ടാഴ്ച മുൻപ് നിർമിച്ച കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ്‌ മെമ്മോ നൽകിയിരുന്നു. ഇത് പൊളിക്കാൻ ഇന്നലെ സബ് കളക്ടർ ഉത്തരവിടുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പരിക്കേറ്റവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.