വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുതിയ ലുക്ക്

single-img
24 August 2020

ടിഎൻ പ്രതാപൻ എംഎൽഎയുടെ ആദ്യത്തെ പുസ്തകം ‘ഓർമ്മകളുടെ സ്നേഹതീരം’ പ്രകാശനം ചെയ്ത് മമ്മൂട്ടി എത്തിയത് സോഷ്യൽ മീഡിയയിൽ വൈറൽ. ടിഎൻ പ്രതാപൻ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ഫോട്ടോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

‘സൗഹൃദങ്ങൾ ആത്മീയമായ ചിട്ടയോടെ സൂക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്ന മമ്മൂക്ക കുറെ സമയം എന്നോടും എന്റെ മകനോടുമൊപ്പം പങ്കുവെക്കുകയും ഉയർന്ന ചിന്തകളും വേറിട്ട പ്രവർത്തനങ്ങളും വായനയും എഴുത്തുമെല്ലാം പൊതുപ്രവർത്തനത്തിന്റെ കൂടെ ചേർത്തുനിർത്താൻ ശ്രമിക്കണമെന്ന് ആശംസിക്കുകയും ചെയ്തു’ എന്ന് എംഎൽഎ ഫേസ്ബുക്കിൽ എഴുതി.

എന്റെ ആദ്യത്തെ പുസ്തകം ‘ഓർമ്മകളുടെ സ്നേഹതീരം' എനിക്കേറ്റവും പ്രിയപ്പെട്ട പത്മശ്രീ മമ്മൂട്ടി ഇന്നലെ അദ്ദേഹത്തിന്റെ…

Posted by T.N. Prathapan on Monday, August 24, 2020