പഞ്ചാബിനെ സ്വതന്ത്രരാജ്യമാക്കാന്‍ പ്രാര്‍ത്ഥന; ഒരാള്‍ അറസ്റ്റില്‍

single-img
23 August 2020

ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിനെ സ്വതന്ത്രരാജ്യമാക്കണമെന്നും അതിന് വേണ്ടി സംസ്ഥാനത്ത് റഫറണ്ടം നടത്തണമെന്നും ആവശ്യപ്പെട്ട് സുവര്‍ണക്ഷേത്രത്തിൽ പ്രാര്‍ത്ഥന നടത്തിയെന്ന ആരോപണത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാന തലസ്ഥാനമായ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിൽ പ്രാര്‍ഥന സംഘടിപ്പിച്ച് അതിൻ്റെ വീഡിയോ പുറത്തു വിട്ട ഗുര്‍മീത് സിങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇത്തരത്തില്‍ ഒരു പ്രാര്‍ത്ഥന നടത്തിയാൽ അയ്യായിരം ഡോളര്‍ പ്രതിഫലം ലഭിക്കുമെന്ന രീതിയില്‍ ഖാലിസ്ഥാൻ സംഘടന നല്‍കിയ വാഗ്ദാനമാണ് പ്രാ‍ര്‍ത്ഥന നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് അറസ്റ്റിലായ സിഖ് മതപണ്ഡിതനും തരൻതാരൻ സ്വദേശിയയുമയ ഗുര്‍മീത് സിങ് പോലീസിനോട് പറഞ്ഞു

നിലവില്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പഞ്ചാബ് – ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) ഈ മാസം 23ന് അകാൽ തഖ്തിൽ വെച്ച് ഖാലിസ്ഥാനു വേണ്ടി പ്രാര്‍ഥന നടത്തുന്നവര്‍ക്ക് അയ്യായിരം ഡോളര‍് വീതം വാഗ്ദാനം ചെയ്തെന്ന റിപ്പോര്‍ട്ടിന്‍റെ പിന്നാലെയാണ് പുതിയ വാര്‍ത്ത. ഖാലിസ്ഥാന്‍ എന്ന പ്രത്യേക സിഖ് രാജ്യം സ്ഥാപിക്കാനായി റെഫറണ്ടം 2020 എന്ന പേരിൽ വലിയ പ്രചാരണവും ഈ സംഘടന നടത്തുന്നുണ്ട്.